വാഷിംഗ്ടൺ: പാകിസ്ഥാന് നൽകിവന്ന എല്ലാ സാമ്പത്തിക സഹായവും അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. അൽ ക്വയിദ നേതാവ് ഒസാമ ബിൻ ലാദന് ഒളിച്ചു കഴിയാൻ പാകിസ്ഥാൻ ഇടം നൽകി എന്ന ചെയ്തെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ തീരുമാനം. പാകിസ്ഥാന് നൽകിവരുന്ന 166 കോടി ഡോളറിന്റെ പ്രതിരോധ സാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് കേണൽ റോബ് മാനിംഗ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഭീകരതയെ പാകിസ്ഥാൻ സഹായിക്കുന്നതായുള്ള അമേരിക്കയുടെ ആശങ്കയെ പാകിസ്ഥാൻ ഗൗരവമായി കണ്ടിട്ടില്ലെന്നും നടപടിയും സ്വീകരിച്ചില്ലെന്നും അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലെ മുൻ അസിസ്റ്റന്റ് പ്രതിരോധ സെക്രട്ടറി ഡേവിഡ് സിഡ്‌നി ആരോപിച്ചിരുന്നു.