തിരുവന്തപുരം:കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ അധിക്ഷേപിച്ചെന്നാരോപിച്ച് എസ്.പി. യതീഷ് ചന്ദ്രയ്ക്കെതിരെ ബി.ജെ.പി. സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി . യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.പിയുടെ കോലത്തിൽ ചെരുപ്പ് മാലയണിഞ്ഞാണ് ബി.ജെ.പി. മാർച്ച്.
യതീഷ് ചന്ദ്രയെപ്പോലുള്ള തെമ്മാടികളായ എെ.പി.എസ്. ഓഫീസർമാരെ ആരാണ് ഇവിടെ നിയോഗിച്ചത്, കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടി പിണറായി വിജയൻ പേപ്പട്ടികളെ നിയോഗിച്ചിരിക്കുകയാണെന്നും ബി.ജെ.പി. നേതാവ് സുരേഷ് പറഞ്ഞു.
ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ തടഞ്ഞ് അപമര്യാദയായി പെരുമാറിയെന്നും സുരേഷ് കൂട്ടിച്ചേർത്തു. സർക്കാർ സകല സീമകളും കടന്നു ,കേന്ദ്രമന്ത്രിയുടെ മേൽ കയറാൻ വന്നാൽ കാക്കി യൂണിഫോമും എെ.പിഎസ് മുദ്രകളും അഴിച്ചുവെപ്പിക്കാനും ബി.ജെ.പിക്ക് അറിയാം. ഇയാളെ കെെകാര്യംചെയ്യാൻ ഞങ്ങൾക്ക് അറിയാം, നിന്നെ പാഠം പഠിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞെന്നും സുരേഷ് പറഞ്ഞു.
തുടർന്ന് സെക്രട്ടേറിയേറ്റ് വളപ്പിൽവച്ച് എസ്.പി യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു.