ശബരിമല:ശബരിമലയിലെ രാത്രിയാത്ര വിലക്ക് നീക്കി, ഇനി ഏത് സമയവും ഭക്തർക്ക് ശബരിമലയിലേക്ക് വരാം.രാത്ര 9:30 മുതൽ പുലർച്ചെ 2 മണിവരെയുള്ള വിലക്കാണ് നീക്കിയത്. ശബരിമലയിൽ അയ്യപ്പ ദർശനം ആരംഭിച്ചത് മുതൽ കർശന നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.സ്.ആർ.ടി.സി. ബസുകളുടെ നിയന്ത്രണവും നീക്കിയിട്ടുണ്ട്.
അയ്യപ്പ ഭക്തമാരുടെ വരവ് കുറഞ്ഞതാണ് നിയന്ത്രണങ്ങൾ നീക്കാൻ കാരണം.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വൻ കുറവാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികം ഒന്ന് മുതലുള്ള മൂന്ന് ദിവസത്തെ കണക്കിൽ ഏകദേശം 7.27 കോടി രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. നിയന്ത്രണം മൂലം ഭക്തർക്ക് നെയ്യഭിഷേകം പോലുള്ള ചടങ്ങുകൾ നടത്താൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.