സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ ട്രോളൻ ഷിബു ലാൽജി എന്ന പ്രമോദ് മോഹൻ തകഴി ഇനി സിനിമയിലേക്ക്. അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലാണ് പ്രമോദിന് അവസരം ലഭിച്ചിരിക്കുന്നത്. കൂത്തു പറമ്പിന്റെ കഥ പറയുന്ന ചിത്രമാണ് 1994. രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് ചിത്രത്തിന്റെ പ്രമേയം.ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. സംവിധായകൻ അനസാണ് ചിത്രത്തിലേക്ക് അവസരം നൽകിയത് പ്രമോദ് പറയുന്നു. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ചിത്രമായിരിക്കും 1994. ചിത്രത്തിന്റെ കാസ്റ്റിംഗ് ഉടൻ പൂർത്തിയാകും പ്രമോദ് പറയുന്നു.
രാഷ്ട്രീയ ട്രോളുകൾ സ്ഥിരമായി പോസ്റ്ര് ചെയ്യുന്ന പ്രമോദിന് നിരവധി തവണ വധഭീഷണി നേരിട്ടിട്ടുണ്ട്.