കേരളകൗമുദി ഓൺലൈൻ എഡിഷനിൽ വാർത്തകളുടെ ശബ്ദാവിഷ്കാരവും. അതതു ദിവസത്തെ കേരളകൗമുദി ദിനപത്രത്തിലെ വിവിധ പേജുകളിൽ നിന്നുള്ള പ്രധാന വാർത്തകളും എഡിറ്റോറിയൽ, ലേഖനങ്ങൾ തുടങ്ങിയവയും ഇനി റേഡിയോയിലെന്നതു പോലെ കേൾക്കാം. മലയാളത്തിൽ ആദ്യമായാണ് ഒരു ദിനപത്രത്തിന്റെ വെബ് സൈറ്റിൽ വാർത്തകളുടെ ഓഡിയോ എഡിഷൻ ആരംഭിക്കുന്നത്.
ദിനപത്രം വിശദമായി വായിക്കാൻ മറ്റു തിരക്കുകൾ കാരണം കഴിയാത്തവർക്കു മാത്രമല്ല, ഡ്രൈവിംഗിന് ഇടയിലോ മറ്റു ജോലികൾ ചെയ്യുന്നതിന് ഇടയിലോ മൊബൈലിൽ നിന്ന് നേരിട്ട് വാർത്തകൾ കേൾക്കാം. ഡെസ്ക്ടോപ്, ലാപ്ടോപ്, ടാബ്, മൊബൈൽ എന്നിവ വഴി ആൻഡ്രോയിഡിലും െഎ.ഒ.എസിലും ലഭ്യമാകും. പേജിൽ തന്നെയുള്ള ഓഡിയോ ലൈബ്രറി കലണ്ടറിൽ നിന്ന് ഏതു ദിവസവും തിരഞ്ഞെടുത്ത് അന്നത്തെ പത്രം കേൾക്കുകയും ചെയ്യാം.
കേരളകൗമുദി ഓൺലൈൻ എഡിഷൻ ഓപ്പൺ ചെയ്യുമ്പോൾ ഹോം പേജിനു മുകൾഭാഗത്തെ മെനു ടാബിൽ ഓഡിയോ ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ, ദിനപത്രത്തിന്റെ വിവിധ പേജുകളിലെ ഓഡിയോ ന്യൂസ് പേജ് ക്രമത്തിൽ കാണാം. വാർത്തയുടെ ടൈറ്റിലിനൊപ്പമുള്ള പ്ളേ ബട്ടൻ ക്ലിക്ക് ചെയ്ത് ആ വാർത്ത കേൾക്കാം. ഒറ്റ ക്ളിക്കിൽ ഒരു ദിവസത്തെ മുഴുവൻ വാർത്തകളും കേൾക്കാനുള്ള സംവിധാനവുമുണ്ട്.
ഇനി, ഓഡിയോ ന്യൂസിന് ഒപ്പം ആ വാർത്തയുടെ ഡിജിറ്റൽ രൂപം വായിക്കുക കൂടി വേണമെങ്കിൽ, ഓഡിയോ ഓപ്ഷൻ ക്ലിക്ക് ചെയ്ത്, മെനു ടാബിലെ കേരള സെക്്ഷനിൽ നിന്ന് വായിക്കേണ്ട വാർത്ത തിരഞ്ഞെടുക്കുക. ഓഡിയോ നൽകിയിട്ടുള്ള വാർത്തകളുടെ ശീർഷകത്തിന് വലതുവശത്തായി ഐക്കൺ കാണാം. ഈ ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ ഓഡിയോ പ്ലേ ഓപ്ഷൻ വരും. വാർത്ത വായിക്കുന്നതിനൊപ്പം, അതു കേൾക്കുകയും ചെയ്യാം.
തിരക്കുകൾ കാരണം പത്രം വായിക്കാനോ, നെറ്റിൽ പരതാനോ സമയം കിട്ടാത്തതുകൊണ്ട് വാർത്തകൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന വിഷമം വേണ്ട. കാഴ്ചയുടെ പ്രശ്നം കാരണം വായന ബുദ്ധിമുട്ടായവർക്കും ലോകത്ത് എവിടെയിരുന്നും, മൊബൈലിൽ കേരളകൗമുദി ഓൺലൈൻ എഡിഷൻ ഓപ്പൺ ചെയ്ത് പ്രധാന വാർത്തകൾ മുഴുവൻ വിശദമായി കേൾക്കാം. www.keralakaumudi.com/audio