njan

ഒരു ഇന്ത്യൻ പ്രണയകഥയ്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് 'ഞാൻ പ്രകാശൻ'. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. 'കുരച്ചു ചാടി ഒരു കൂറ്റൻ നായ പിറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ഓടും, പിന്നല്ലേ പ്രകാശൻ' എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഗസറ്റിൽ പേര് മാറ്റാൻ അപേക്ഷിച്ച് പ്രകാശ് എന്ന പേര് പി.ആർ ആകാശ് എന്നാക്കുന്ന യുവാവായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ലൗ 24x7,​ അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലെ നായിക നിഖിലാ വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്റെ തിരക്കഥയിൽ പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും ശ്രദ്ദേയമായ കാര്യമാണ്. ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോപാൽ ജി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുക. ഷാൻ റഹ്മാനാണ് സംഗീതം. ക്രിസ്തുമസിന് ചിത്രം തീയേറ്ററുകളിലെത്തും.