പലതരം ആരോഗ്യഗുണങ്ങളടങ്ങിയ മല്ലി ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും ഉത്തമമാണ്. മല്ലിയിൽ പൊട്ടാസ്യം, ഇരുമ്പ്, വൈറ്റമിൻ എ,കെ,സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട് . ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാൽ രോഗങ്ങളെ പ്രതിരോധിക്കും. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമ ഔഷധമാണ് മല്ലി. കൊളസ്ട്രോളിനെ പ്രതിരോധിക്കാനും മല്ലിയ്ക്ക് സവിശേഷ ഗുണമുണ്ട്. ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് നല്ല എച്ച്ഡിഎൽ വർദ്ധിപ്പിയ്ക്കും.
രാത്രിയിൽ മല്ലിയിട്ട് വച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ പരിഹരിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടാണിത്. ആമാശയഭിത്തികളെ ശക്തമാക്കാനും മല്ലി സഹായിക്കും. കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും ഉത്തമമാണ് മല്ലി. ജലദോഷം തുമ്മൽ എന്നിവയ്ക്ക് ആശ്വാസം നൽകും.