pa-ranjith

സാ​മൂ​ഹി​ക​ ​പ്ര​സ​ക്‌​തി​യു​ള്ള​ ​സി​നി​മ​ക​ളി​ലൂ​ടെ​യും​ ​നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​ൻ​ ​പാ.​ ര​ഞ്ജി​ത്ത് ​ബോ​ളി​വു​ഡി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​നേ​താ​വ് ​ബി​ർ​സ​ ​മു​ണ്ട​യു​ടെ​ ​ജീ​വി​ത​ത്തെ​ ​കു​റി​ച്ച് ​പ​റ​യു​ന്ന​ ​ചി​ത്ര​മാ​ണ് ​ര​ഞ്ജി​ത്ത് ​ഹി​ന്ദി​യി​ൽ​ ​ഒ​രു​ക്കു​ന്ന​ത്.​ ​മ​ഹാ​ശ്വേ​താ​ദേ​വി​ ​ര​ചി​ച്ച​ ​ആ​ര​ണ്യേ​ർ​ ​അ​ധി​കാ​ർ​ ​എ​ന്ന​ ​പു​സ്‌​ത​ക​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​താ​ണ് ​ചി​ത്ര​മെ​ന്ന് ​ര​ഞ്ജി​ത്ത് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ ​ബ്രി​ട്ടീ​ഷ് ​സൈ​ന്യ​ത്തി​നെ​തി​രെ​ ​ഝാ​ർ​ഖ​ണ്ഡ്,​​​ ​ബീ​ഹാ​ർ,​​​ ​ഒ​ഡീ​ഷ​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വ​ന​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ഗ​റി​ല്ല​ ​യു​ദ്ധം​ ​ന​ട​ത്തി​യ​ ​ആ​ദി​വാ​സി​ ​നേ​താ​വാ​ണ് ​ബി​ർ​സ​ ​മു​ണ്ട.​ ​

ആ​രാ​ണ് ​ബി​ർ​സ​യു​ടെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ന​മാ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷ​രീ​ൻ​ ​മ​ന്ത്രി,​​​ ​കി​ഷോ​ർ​ ​അ​റോ​റ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ട്ട​ക്ക​ത്തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​പാ.​ ​ര​ഞ്ജി​ത്ത് ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യ​ ​ക​ബാ​ലി,​​​ ​കാ​ല​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്‌​തു.​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​യും​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യും​ ​നേ​ടി​യ​ ​പ​രി​യേ​റും​ ​പെ​രു​മാ​ർ​ ​നി​ർ​മ്മി​ച്ച​തും​ ​ര​ഞ്ജി​ത്താ​ണ്.​ ​സി​ൽ​ക്ക് ​സ്മി​ത​യു​ടെ​ ​ജീ​വി​തം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​വെ​ബ് ​സീ​രീ​സ് ​സം​വി​ധാ​നം​ ​ചെ​യ്യാ​നും​ ​ര​ഞ്ജി​ത്തി​ന് ​പ​ദ്ധ​തി​യു​ണ്ട്.