നിരഞ്ജ് മണിയൻപിള്ള രാജു, ധർമ്മജൻ ബോൾഗാട്ടി, ഗ്രിഗറി, മാനസ രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സകലകലാശാല നവംബർ 30ന് തിയേറ്ററുകളിലെത്തും. വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അബ്ബാം റിലീസാണ് വിതരണം ചെയ്യുന്നത്. ജയരാജ്, മുരളി ഗിന്നസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.
ടിനി ടോം, രൺജി പണിക്കർ, അലൻസിയർ, ഹരീഷ് കണാരൻ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഷമ്മി തിലകൻ, അനിൽ മുരളി, ഹരിശ്രീ മാർട്ടിൻ, നസീർ സംക്രാന്തി, സുബീഷ് സുധി, ജോളി മൂത്തേടൻ, ബിനു അടിമാലി, മിഥുൻ രമേശ്, സുധി കൊല്ലം, ജെർസൺ, രമേശ് തിലക്, മേഘനാഥൻ, കുക്കു സുഹൈദ്, സലീം മറിമായം, കൃതിക, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, െഎശ്വര്യ ഉണ്ണി, സ്നേഹ ശ്രീകുമാർ, ആശാ അരവിന്ദ് തുടങ്ങിയവരോടൊപ്പം 40ൽ അധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് മൂത്തേടൻ ഫിലിംസിന്റെ ബാനറിൽ ഷാജി മൂത്തേടൻ നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് പിള്ളയാണ്.
ഗാനരചന: ബി.കെ. ഹരി നാരായണൻ, സംഗീതം: എബി ടോം സിറിയക്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: ടിനി ടോം