തമിഴ് താരം സത്യരാജ് സമൂഹിക പ്രവർത്തകന്റെ വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് തീർപ്പുകൾ വിർക്കപെടും. സ്വഭാവനടനായി തിളങ്ങുന്ന സത്യരാജ് ഒരിടവേളയ്ക്ക് ശേഷമാണ് നായകനായി അഭിനയിക്കുന്നത്. ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങും. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ഇന്ത്യൻ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. ഒരു ആക് ഷൻ ത്രില്ലറാണിത് . ധീരൻ സംവിധാനം ചെയ്യുന്ന ചിത്രം ഹണീബീ ക്രിയേഷൻസിന്റെ ബാനറിൽ സജീവ് മീരസാഹിബാണ് നിർമ്മിക്കുന്നത്.