എറണാകുളം: ജുഡീഷ്യൽ രജിസ്ട്രാറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം എളമക്കരയിൽ ജയശ്രീ വെെഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭർത്താവാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നും ചില കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആത്‌മഹത്യയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകും.