ഫറോക്ക് : അമ്പലങ്ങാടി നല്ലൂർ ഗവ: എൽ പി സ്‌ക്കൂൾ കോമ്പൗണ്ടിലെ മഴ ചതുരക്കുളം കുഴിയിൽ നന്നങ്ങാടി കുടം കണ്ടെത്തി, കുഴി വൃത്തിയാക്കുന്നതിനിടയിലാണ് കുടം ജോലിക്കാരുടെ ശ്രദ്ധയിൽ പെട്ടത്. കുളത്തിന് വശങ്ങളിൽ കെട്ടിയ കരിങ്കല്ല് ഭിത്തിക്കടിയിലാണ് കുടം കാണപ്പെട്ടത്. സംഭവമറിഞ്ഞ് വൻ ജനകൂട്ടം സ്‌ക്കൂളിലേക്ക് എത്തിയത് . കുടത്തിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാർ.കുടത്തിൽ നിധിയാണെന്ന അഭ്യൂഹവും പരന്നു. പുരാവസ്തു അധികൃതർ വ്യാഴാഴ്ച രാവിലെ പരിശോധനക്കെത്തും.കുടത്തിന് പൊലീസ് കാവലേർപ്പെടുത്തി.