1. ബഗ്ലിഹാർ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്ന നദി, സംസ്ഥാനം?
ചിനാബ്, ജമ്മു & കാശ്മീർ
2. ജഗജീവൻ റാമിന്റെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സമതാസ്ഥൽ
3. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
4. നിർബന്ധിത മതംമാറ്റം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
5. കൊങ്കൺ റെയിൽവേയുടെ ദൈർഘ്യമെത്ര?
760 കി.മീ
6. പഹാരി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
7. സ്വത്തിന്മേലുള്ള അവകാശം മൗലികാവകാശത്തിൽ നിന്ന് നീക്കം ചെയ്ത വർഷം?
1978
8. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉൾപ്പെടുന്നു?
പാർട്ട് 4
9. സ്വയം ഭരണത്തിന്റെ ഘടകങ്ങളായി ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക എന്നത് ഏത് ആർട്ടിക്കിളിലെ നിർദ്ദേശമാണ്?
40
10. ഗോവധം നിരോധിക്കണമെന്നത് ഏത് ആർട്ടിക്കിളിലെ നിർദ്ദേശമാണ്?
48
11. ഉറുദു പണ്ഡിതനായിരുന്ന ഇന്ത്യൻ രാഷ്ട്രപതിയാര്?
ഡോ. സക്കീർ ഹുസൈൻ
12. 2012 ജനുവരി 26 ന് അന്തരിച്ച കേരള ഗവർണർ?
എം.ഒ. ഹസ്സൻ ഫാറൂഖ്
13. കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം എഴുതുക?
1997-2002
14. ഇന്ത്യയിൽ ആക്ടിംഗ് പ്രധാനമന്ത്രിയായിരുന്ന വ്യക്തികൾ ആരൊക്കെ?
ഗുൽസാരിലാൽ നന്ദ മാത്രം
15. ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം എഴുതുക?
1964-66
16. ഇന്ത്യയിൽ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
എം.ഒ. ഹസ്സൻ ഫാറൂഖ്
17. പി.വി. നരസിംഹറാവുവിന്റെ സമാധി സ്ഥലം അറിയപ്പെടുന്നത് ഏത് പേരിലാണ്?
ജ്ഞാനഭൂമി
18. ലോക്‌സഭയിൽ ആക്ടിംഗ് സ്പീക്കറായിരുന്ന വനിത?
സുശീല നയ്യാർ
19. ഭരണഘടന പുനരവലോകന കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
ജസ്റ്റിസ് എം.എൻ. വെങ്കിട ചെല്ലയ്യ