smoking

കണക്കുകൾ പ്രകാരം ഹൃദ്‌രോഗവും മസ്‌തിഷ്കാഘാതവും കഴിഞ്ഞ് മരണകാരണമാകുന്ന രോഗമായി COPD മാറിയിരിക്കുന്നു. ജനസംഖ്യാ വർദ്ധനവും കൂടിവരുന്ന ആയുർദൈർഘ്യവും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളുമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. ഇന്ത്യയിൽ മുതിർന്നവരിൽ ഏഴ് മുതൽ പത്ത് ശതമാനമാണ് ഈ രോഗത്തിന്റെ നിരക്ക്.

എന്താണ് COPD

ദീർഘനാളത്തെ Irretent exposure ശ്വാസനാളത്തിൽ ഉണ്ടാക്കുന്ന നീർവീക്കമാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ഇത് ശ്വാസനാളിയേയും, ശ്വാസകോശങ്ങളെയും ബാധിക്കാം. അതുകൊണ്ടുതന്നെ ഇത് രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ഒന്നാമത്തേത് ക്രോണിക് ബ്രോങ്കയിറ്റിസ്. ഇതിന്റെ രോഗലക്ഷണം പ്രധാനമായും രണ്ടുമാസമോ, അതിൽ കൂടുതലോ നിൽക്കുന്ന കഫത്തോടുകൂടിയുള്ള ചുമയാണ്. അടുപ്പിച്ച് 2-3 വർഷങ്ങളായി ഈ ലക്ഷണങ്ങൾ കാണുകയും ചെയ്യും. രണ്ടാമത്തേത് എംഫിസീമ: ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുക. അതിനാൽ ശ്വാസോച്ഛ്വാസത്തിന്റെ പ്രധാന ധർമ്മങ്ങളിലൊന്നായി Oxygenation-നെ ബാധിക്കുകയും, ബാധിച്ചയാൾക്ക് അവന്റെ സാധാരണ ജോലികൾ ആയാസമുള്ളതായി മാറുകയും ചെയ്യും. കൂടാതെ പരിധിയിൽ കവിഞ്ഞ ക്ഷീണവും അനുഭവപ്പെടാം. രോഗ കാരണങ്ങൾ ഈ രോഗം പ്രധാനമായും നാല്പത് വയസ് കഴിഞ്ഞ പുകവലിക്കാരെയാണ് കൂടുതൽ ബാധിക്കുക. പുകവലി കൂടാതെ മറ്റു കാരണങ്ങൾ കൊണ്ടും ഈ രോഗമുണ്ടാവാം. അതിൽ പ്രധാനപ്പെട്ട ചിലത്. . അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണം .

തൊഴിൽപരമായി പൊടിപടലങ്ങൾ ശ്വസിക്കുന്നത് ( ഖനികളിലും, ക്വാറികളിലും ജോലി ചെയ്യുന്നവർ ) . പുകയടുപ്പിന്റെ പുകയേൽക്കുന്നവർ .സ്ത്രീകളിലെ COPDക്ക് പ്രധാന കാരണമിതാണ്. . ജനിതക കാരണങ്ങളാലും, ഗർഭാവസ്ഥയിൽ അമ്മമാർ പുകവലിച്ചാൽ കുഞ്ഞിന്റെ ശ്വാസകോശ വളർച്ചയെ ബാധിക്കാം. പിന്നീട് COPD ആയി രൂപാന്തരപ്പെടാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എങ്ങനെ തടയാം? . പുകയില ഉപയോഗം വർജ്ജിക്കുക, പുകവലി ഉള്ളവരുമായി സഹവാസം ഉപേക്ഷിക്കുക. . ശുദ്ധവായു ശ്വസിക്കാൻ ശ്രദ്ധിക്കുക. അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കഴിവതും മാസ്ക് ഉപയോഗിക്കുക. . അടുക്കളയിൽ കഴിവതും പുകയടുപ്പ് ഒഴിവാക്കുക. വായു സഞ്ചാരം ഉറപ്പുവരുത്തുക. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . ജലദോഷം, പനി തുടങ്ങിയ പകർച്ചവ്യാധികൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. . പോഷകങ്ങൾ അടങ്ങിയ ആഹാരം വയറ് നിറക്കാതെ കുറഞ്ഞ അളവിൽ കഴിക്കുക. അന്നജം കുറച്ച്, പ്രോട്ടീൻ അധികം കഴിക്കാൻ ശ്രദ്ധിക്കുക. . ധാരാളം പാനീയങ്ങൾ ഉപയോഗിക്കുക. അമിത ശരീരഭാരം കുറയ്ക്കുക. . മിതമായ വ്യായാമം ദിവസേന ചെയ്യുക. . ഡോക്ടർ നിർദ്ദേശിക്കുന്ന ഇൻഹേലറുകൾ, മരുന്നുകൾ കൃത്യമായി ഉപയോഗിക്കുക.

വർഷാവർഷം Flue Vacine എടുക്കുക; കൂടാതെ 65 വയസ് കഴിഞ്ഞവർ നിശ്ചയമായും 'Pneumococcal Vaccine" എടുക്കേണ്ടതാണ്. ഇത് മരണകാരണമായേക്കാവുന്ന ന്യുമോണിയയിൽ നിന്ന് പ്രതിരോധം നൽകുന്നതാണ്. . അതിരൂക്ഷമായുള്ള ശ്വാസതടസം അനുഭപ്പെട്ടാൽ. ഉടൻതന്നെ ഡോക്ടറെ കാണുകയും ആശുപത്രിയിൽ കിടന്നുള്ള ചികിത്സ തേടേണ്ടതാണ്. Non - Invasive Ventillatory Support. രോഗിയെ Respiratory Fatigue നിന്നും Respiratory Failure നിന്നും രക്ഷ നൽകുകയും ചെയ്യും.

ഡോ. സോഫിയ സലിം മാലിക്

കൺസൽട്ടന്റ് പൾമൊണൊളജിസ്റ്റ്

എസ്.യു.ടി ഹോസ്പിറ്റൽ പട്ടം,

തിരുവനന്തപുരം

ഫോൺ: 0471 407 7777