kadakampalli-surendran

കാസർകോഡ്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ചതിന് ക്ഷേത്രമേൽശാന്തിയെ സസ്‌പെൻഡ് ചെയ്‌തു. മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള കാഞ്ഞങ്ങാട് മഡിയൻ കുലോംക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ്‌ ക്ഷേത്രം ട്രസ്റ്റി സസ്‌പെൻഡ് ചെയ്‌തത്.

നിലയ്‌ക്കലിൽ ബി.ജെ.പി.നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌ത സംഭവത്തിലാണ് മാധവൻ നമ്പൂതിരി ഫേസ്ബുക്കിലൂടെ വിമർശം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ തന്റെ ഫേസ്ബുക്ക് പേജ് മാധവൻ നമ്പൂതിരി ഡിലീറ്റ് ചെയ്‌തിരുന്നു. വ്യാഴാഴ്ച രാവിലെയാണ്‌ മേൽശാന്തിക്കെതിരെ നടപടി സ്വീകരിച്ചതായി ക്ഷേത്രം ട്രസ്റ്റി അറിയിച്ചത്.