തിരുവനന്തപുരം: പൊൻരാധാകൃഷ്ണന് പുറമേ കൂടുതൽ കേന്ദ്രമന്ത്രിമാർ ശബരിമലയിൽ എത്തുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രണ്ടു ദിവസത്തിനകം ശബരിമലയിലെത്തും. കൂടുതൽ മന്ത്രിമാർ പിന്നാലെ വരുമെന്നാണ് സൂചന. ഇത് സംസ്ഥാന സർക്കാരിനും പൊലീസിനും തലവേദനയാകുമെന്നുറപ്പാണ്. ഇന്നലെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര ധിക്കാരപൂർവം സംസാരിച്ചത് വിവാദമായിരുന്നു.