chandrababu-naidu

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേക്കാൾ സമ്പന്നനാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ. നായിഡുവിന്റെ ആസ്‌തി കഴിഞ്ഞ വർഷത്തെ 2.53 കോടിയിൽ നിന്ന് 2.99 കോടി രൂപയായി ഉയർന്നിരുന്നു. ഈ കണക്കുകൾക്കൊപ്പമാണ് കോടിപതിയായ കൊച്ചുമകന്റെ കാര്യവും നായിഡു വെളിപ്പെടുത്തിയത്. കൊച്ചുമകൻ ദേവാൻഷിന്റെ പേരിൽ 18.71 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണുള്ളത്.

നായിഡുവിന്റെ മകനും ആന്ധ്രയുടെ പഞ്ചായത്തിരാജ് വകുപ്പ് മന്ത്രിയുമായ നര ലോകേഷാണ് സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടത്. ലോകേഷിന്റെ പേരിൽ 21.40 കോടി രൂപയുടെ സ്വത്തുക്കളും നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയുടെ പേരിൽ 31.01 കോടി രൂപയുടെ സ്വത്തുക്കളുമാണുള്ളത്. 2018-19 സാമ്പത്തിക വർഷത്തിൽ കുടുംബ സ്വത്ത് 69.23 കോടി രൂപയിൽ നിന്ന് 81.83 കോടിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി നായിഡുവിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിടുന്നുണ്ട്.