cooking

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോൾ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോൾ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കിൽ യഥാർത്ഥ രുചി ലഭിക്കില്ല.

2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോൾ അധികം എണ്ണ കുടിക്കാതിരിക്കാൻ ഗോതമ്പുമാവും മൈദമാവും ഒരേ അളവിൽ ചേർക്കുക.

3.ദോശയുണ്ടാക്കുമ്പോൾ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂൺ ഉലുവ ചേർത്താൽ സ്വാദേറും.

4.അവൽ നനയ്ക്കുമ്പോൾ കുറച്ച് ഇളം ചൂടുപാൽ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേർത്ത് ഉപയോഗിച്ചാൽ സ്വാദേറും.

5.മാംസവിഭവങ്ങൾ വേവിക്കുമ്പോൾ അടച്ചുവെച്ച് ചെറുതീയിൽ കൂടുതൽ സമയം പാചകം ചെയ്യുക.

6.സീഫുഡുകൾ തയ്യാറാക്കുമ്പോൾ (മീൻ, ചെമ്മീൻ, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപം വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താൽ സീഫുഡ് അലർജി ഒരു പരിധിവരെ ഒഴിവാക്കാം.

7.ഇടിയപ്പത്തിനുള്ള മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ കൂടി ചേർത്താൽ മാർദ്ദവമേറും.

8.ചൂടായ എണ്ണയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേർക്കുമ്പോൾ അൽപം വെള്ളത്തിൽ കുതിർത്ത് കുഴമ്പുപരുവത്തിൽ ചേർത്താൽ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ റവ അൽപ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാൽ കട്ട കെട്ടുകയില്ല

10 . പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാൻ ഒരു നുള്ള് സോഡാ പൊടി ചേർത്ത് പാചകം ചെയ്താൽ മതി.