-kodiyeri-balakrishnan

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണനെതിരെ വിമർശന ശരങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിധ്വംസക ശക്തികൾ കടന്നു കയറാൻ സാധ്യതയുണ്ടെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ശബരിമലയിൽ സുരക്ഷ ശക്തമാക്കിയത്. ഇതെല്ലാം അറിഞ്ഞ് വച്ചിട്ടും അദ്ദേഹം എന്തിനാണ് കളവ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ അരിശം തീർക്കുന്ന ശൈലി ഒരു കേന്ദ്രമന്ത്രിക്ക് ചേർന്നതാണോ എന്നും കോടിയേരി വിമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോടിയേരിയുടെ വിമർശനം. ശബരമലയിലെത്തി വിമർശനം നടത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമോ. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി നടപ്പിലാക്കരുത് എന്ന് കേന്ദ്ര സർക്കാരും മോദിയും പറയുമോ. ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നതിനെക്കാൾ നല്ലത് കൃത്യമായി നിലപാട് വ്യക്തമാക്കുന്നതാണല്ലോ എന്നും കോടിയേരി ബാലകൃഷ്‌ണൻ പറയുന്നു.

കോടിയേരി ബാലകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശബരിമലയിലെത്തി വിമർശനം ഉന്നയിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണൻ സുപ്രീംകോടതി വിധിക്കെതിരെ ഒാർഡിനൻസിറക്കാൻ നരേന്ദ്ര മോഡിയോട‌് ആവശ്യപ്പെടുമോ?

വിധ്വംസകശക്തികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്നും അവിടെ എല്ലാസുരക്ഷയും ഏർപ്പെടുത്തണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശത്തെ തുടർന്നാണ‌ല്ലൊ ഇവിടെ സുരക്ഷ ശക്തമാക്കിയ‌ത‌്. അതൊന്നും പൊൻ രാധാകൃഷ‌്ണന് അറിയില്ലെ?

അതൊക്കെ അറിഞ്ഞിട്ടും അദ്ദേഹം ഇങ്ങനെ കള്ളം പറയുന്നത് എന്തിനാണ് ? പൊലിസ‌് ഉദ്യോഗസ്ഥർക്കുമേൽ അരിശം തീർക്കുന്ന ശൈലി ഒരു കേന്ദ്രമന്ത്രിയ്ക്ക് ചേർന്നതാണോ?

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി നടപ്പാക്കരുതെന്ന‌് കേന്ദ്രസർക്കാരും മോഡിയും പറയുമോ? ഇങ്ങനെ വളഞ്ഞ് മൂക്കുപിടിക്കുന്നതിനേക്കാൾ നല്ലത് കൃത്യമായി നിലപാട് വ്യക്തമാക്കുന്നതാണല്ലൊ.