crime

തലശേരി: എരഞ്ഞോളിയിൽ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ. എരഞ്ഞോളി ചിറക്കര സായിസദനിൽ സി.കെ മധു (49)നെയും ഞള്ളി ഹൗസിൽ കെ.പി പ്രശാന്തി(33)നെയുമാണ് ഇന്നലെയോടെ തലശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സി.പി.എം ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ചയായി ബി.ജെ.പി പ്രവർത്തകൻ ഷെമിത നിവാസിൽ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചെന്നാണ് കേസ്. ഒമ്പത് പേർക്കെതിരെയാണ് കേസ്. സംഭവത്തിൽ ഇതോടെ 5 പേർ പിടിയിലായി. എരഞ്ഞോളി സ്വദേശികളായ സുചിത്രാനിവാസിൽ സുമിത്ത്കുമാർ (25), പ്രവീണ ഹൗസിൽ റിജിൻ (39), സുമിത്ത് ഭവനിൽ സുബിൻ (25) എന്നിവരെ സംഭവത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.