rss-leaders

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് ചോറൂണിനായെത്തിയ 52കാരിയായ തൃശൂർ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ സംഘപരിവാർ നേതാക്കൾക്കെതിരെ കേസ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർ. രാജേഷ്, വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്‌. സംഭവത്തിൽ നേരത്തെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രാകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.


മകന്റെ കുഞ്ഞിന്റെ ചോറൂണിനായെത്തിയ ലളിതാദേവിയാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിൽ സുരേന്ദ്രൻ ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പായ 120 ബി ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രന്റെ ജയിൽ മോചനം വീണ്ടും നീളും.