മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് നടൻ സൈനുദ്ദീൻ. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ട് അകാലത്തിൽ വിട്ടു പോയെങ്കിലും സൈനുദ്ദീന്റെ ഓർമ്മകൾ സിനിമാ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാതയിൽ തന്നെയാണ് ഇന്ന് മകൻ സിനിൽ സൈനുദ്ദീനും. സൗബിൻ ഷാഹിർ ഒരുക്കിയ പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്‌ക്ക് താൻ ഒരു മുതൽകൂട്ട് തന്നെയാണെന്ന് സിനിൽ തെളിയിച്ചിരിക്കുകയാണ്.
സിനിമയിലേക്കുള്ള വരവിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളും അനുഭവങ്ങളും കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാർ എന്ന പരിപാടിയിലൂടെ പങ്കുവയ്‌ക്കുകയാണ് സിനിൽ.