ഈ രോഗം പ്രധാനമായും നാല്പത് വയസ് കഴിഞ്ഞ പുകവലിക്കാരെയാണ് കൂടുതൽ ബാധിക്കുക. പുകവലി കൂടാതെ മറ്റു കാരണങ്ങൾ കൊണ്ടും ഈ രോഗമുണ്ടാവാം. അതിൽ പ്രധാനപ്പെട്ട ചിലത്.
. അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണം
. തൊഴിൽപരമായി പൊടിപടലങ്ങൾ ശ്വസിക്കുന്നത് ( ഖനികളിലും, ക്വാറികളിലും ജോലി ചെയ്യുന്നവർ )
. പുകയടുപ്പിന്റെ പുകയേൽക്കുന്നവർ
.സ്ത്രീകളിലെ COPDക്ക് പ്രധാന കാരണമിതാണ്.
. ജനിതക കാരണങ്ങളാലും, ഗർഭാവസ്ഥയിൽ അമ്മമാർ പുകവലിച്ചാൽ കുഞ്ഞിന്റെ ശ്വാസകോശ വളർച്ചയെ ബാധിക്കാം. പിന്നീട് COPD ആ യി രൂപാന്തരപ്പെടാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
എങ്ങനെ തടയാം?
. പുകയില ഉപയോഗം വർജ്ജിക്കുക, പുകവലി ഉള്ളവരുമായി സഹവാസം ഉപേക്ഷിക്കുക.
. ശുദ്ധവായു ശ്വസിക്കാൻ ശ്രദ്ധിക്കുക. അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കഴിവതും മാസ്ക് ഉപയോഗിക്കുക.
. അടുക്കളയിൽ കഴിവതും പുകയടുപ്പ് ഒഴിവാക്കുക. വായു സഞ്ചാരം ഉറപ്പുവരുത്തുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. ജലദോഷം, പനി തുടങ്ങിയ പകർച്ചവ്യാധികൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
. പോഷകങ്ങൾ അടങ്ങിയ ആഹാരം വയറ് നിറക്കാതെ കുറഞ്ഞ അളവിൽ കഴിക്കുക. അന്നജം കുറച്ച്, പ്രോട്ടീൻ അധികം കഴിക്കാൻ ശ്രദ്ധിക്കുക.
. ധാരാളം പാനീയങ്ങൾ ഉപയോഗിക്കുക. അമിത ശരീരഭാരം കുറയ്ക്കുക.
. മിതമായ വ്യായാമം ദിവസേന ചെയ്യുക.
. ഡോക്ടർ നിർദ്ദേശിക്കുന്ന ഇൻഹേലറുകൾ, മരുന്നുകൾ കൃത്യമായി ഉപയോഗിക്കുക.
. വർഷാവർഷം Flue Vacine എടുക്കുക; കൂടാതെ 65 വയസ് കഴിഞ്ഞവർ നിശ്ചയമായും 'Pneumococcal Vaccine" എടുക്കേണ്ടതാണ്.
ഇത് മരണകാരണമായേക്കാവുന്ന ന്യുമോണിയയിൽ നിന്ന് പ്രതിരോധം നൽകുന്നതാണ്.