-k-surendran

തിരുവനന്തപുരം: പാ​ർ​ട്ടി​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​എ​ടു​ത്ത​ ​പ​ഴ​യ​ ​കേ​സു​ക​ൾ​ ​കു​ത്തി​പ്പൊ​ക്കി​ ​സു​രേ​ന്ദ്ര​നെ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​ജ​യി​ലി​ലി​രു​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിരോധങ്ങൾ ഉണ്ടാക്കാത്തത് അണികളിൽ രോഷം പുകയ്ക്കുന്നു. പാ​ർ​ട്ടി​യു​ടെ​ ​ഏ​റ്റ​വും​ ​ഊ​ർ​ജ്ജ​സ്വ​ല​നാ​യ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ജ​യി​ലി​ലാ​യി​ ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ശ്രീ​ധ​ര​ൻ​ ​പി​ള്ള​ ​അ​ദ്ദേ​ഹ​ത്തെ​ ​ജ​യി​ലി​ൽ​ ​സ​ന്ദ​ർ​ശി​ക്കാ​ത്ത​തും ​ശബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​കാര്യമായ ഇടപെടൽ നടത്താത്തതും​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളി​ലും​ അമർഷം പുകയ്ക്കുന്നുണ്ട്.

ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ നടത്തിയ സംസ്ഥാന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി സുരേന്ദ്രന് വേണ്ടി പ്രതിഷേധിച്ചത് ദേശീയ പാത ഉപരോധിച്ചായിരുന്നു. ഇത് പാർട്ടി നേതാക്കൾക്കിടയിലും അണികൾക്കിടയിലും പ്ര​തി​ഷേ​ധ​മു​ള​വാ​ക്കി​യി​ട്ടു​ണ്ട്. കൂടാതെ കേന്ദ്രമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ശബരിമലയിൽ എത്തിയിട്ടും സംസ്ഥാന അദ്ധ്യക്ഷൻ പോകാൻ തയ്യാറാകാത്തതും പാർട്ടിയിൽ വിവാദങ്ങളുടെ തിരി കൊളുത്തിയിട്ടുണ്ട്. ​സു​രേ​ന്ദ്ര​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജ​യി​ലി​ല​ട​ച്ച​പ്പോ​ൾ​ ​അ​ണി​ക​ളു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ഴ​ങ്ങി​ ​ഒ​രു​ ​റോ​ഡു​പ​രോ​ധം​ ​ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ​ ​ബി.​ജെ.​പി​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഒ​രു​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​യും​ ​ന​ട​ത്തി​യി​രു​ന്നി​ല്ല.​ ​

അതേസമയം,​ ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് ചോറൂണിനായെത്തിയ 52കാരിയായ തൃശൂർ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ സുരേന്ദ്രൻ അടക്കം കൂടുതൽ നേതാക്കൾക്കെതിരെ ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർ. രാജേഷ്, വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്‌.