വിശാലിന്റെ പുതിയ ചിത്രമായ അയോഗ്യ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തമിഴ് നാട്ടിൽ വൻ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. വിശാൽ ജീപ്പിന്റെ ബോണറ്റിൽ ബിയർ കുപ്പിയും കയ്യിൽ പിടിച്ചു കൊണ്ട് ഇരിക്കുന്നതാണ് പോസ്റ്റർ. ഇതിനെതിരെ സമൂഹ്യ രാഷ്ട്രിയ രംഗത്തുള്ള പ്രമുഖർ പ്രതിഷേധവുമായി കഴിഞ്ഞു.
പട്ടാളി മക്കൾ കക്ഷി നേതാവ് ഡോക്‌ടർ രാമദാസ് ഈ പോസ്റ്റർ ഉടൻ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും വിശാലോ ചിത്രവുമായി ബന്ധപ്പെട്ടവരോ ഇതു വരെ പ്രതികരിച്ചിട്ടില്ല എന്നത് ഇവരെ ചൊടിപ്പിച്ചിരിക്കയാണ്. ജനുവരിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
പോസ്റ്റർ പിൻവലിച്ചില്ലെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് ചെന്ന് പ്രതിഷേധ സമരം നടത്തുമെന്നും മുന്നറിയിപ്പുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സർക്കാരിന്റെ വിജയ് സിഗരറ്റ് വലിച്ചു കൊണ്ട് നിൽക്കുന്ന പോസ്റ്ററും വിവാദമായിരുന്നു എന്നതും ശ്രദ്ധേയമാണ്.