shruthi-hassan

തെന്നിന്ത്യയിലെ താരപുത്രിമാരിൽ പ്രേക്ഷകപ്രിയങ്കരിയാണ് ശ്രുതി ഹാസൻ. ആരാധകരോട് രസകരമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ശ്രുതി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സ്ത്രീകളുടെ വാർഡ്രോബിൽ ഏറ്റവുമധികം കറുത്ത വസ്ത്രം സൂക്ഷിക്കുന്നതിനുള്ള ഗിന്നസ് റെക്കോഡ് നിങ്ങളുടെ പേരിലാണോ എന്നാണ് ഒരു ആരാധകൻ ശ്രുതിയോട് ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ആരാധകന്റെ കമന്റ്. അതിന് മിക്കവാറും എന്നൊരു മറുപടിയായിരുന്നു ശ്രുതി നൽകിയത്. ശ്രുതിയുടെ ഉത്തരം വൈറലായിക്കഴിഞ്ഞു. കറുത്ത നിറമുള്ള വസ്ത്രത്തിൽ ഒരുപാട് ചിത്രങ്ങളായിരുന്നു ശ്രുതി സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരുന്നത്. കറുപ്പ് നിറത്തിനോട് തനിക്ക് ലേശം താത്പര്യക്കൂടുതലുണ്ടെന്നുള്ള കാര്യം ഇതിലൂടെ നടി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു കാര്യം പുറത്ത് വന്നതോടെയാണ് ആരാധകരും ഇത് ശ്രദ്ധിക്കുന്നത്.