ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് മിഖായേൽ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇരുട്ടിന്റെ മറവിൽ പാതി മറച്ച മുഖവുമായി നിൽക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ സസ്‌പെൻസുകളാണ് ആ ഇരുട്ടിൽ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക. വടക്കൻ സെൽഫിക്കു ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ.
ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, അശോകൻ, ജെ. ഡി ചക്രവർത്തി, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, കിഷോർ, കലാഭവൻ ഷാജോൺ, സിജോയ് വർഗീസ്, ഡാനിയേൽ ബാലാജി, ജെ.പി , ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം :വിഷ്ണു പണിക്കർ, എഡിറ്റിംഗ്: മഹേഷ് നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദർ. പി. ആർ. ഒ :മഞ്ജു ഗോപിനാഥ്.