police-constable-murder

ഡുംക: മദ്യലഹരിയിലായിരുന്ന പട്ടാളക്കാരൻ പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഡുംക ജില്ലയിലാണ് സംഭവം. വാഹനങ്ങളെ പരിശോധിക്കുന്ന ചുമതലയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ സഞ്ചീവ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അപകടത്തിൽ മരണമടഞ്ഞത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സഞ്ചീവ് കുമാറിനെ മദ്യാസക്തിയിലായിരുന്ന സിക്കന്തർ മണ്ഡൽ എന്ന സൈനികൻ ബൈക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടത്തെ തുടർന്ന് സഞ്ചീവ് കുമാറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.

തുടർന്ന് സൈനികനെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.