ദമാം: സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിന്റെ ക്യാമ്പുകളിൽ ലുലു ഗ്രൂപ്പ് ഷോപ്പിംഗ് സെന്ററുകളും സൂപ്പർമാർക്കറ്റുകളും തുറക്കും. ദമാം, അൽ അഹ്‌സ എന്നിവിടങ്ങളിലായി രണ്ട് ഷോപ്പിംഗ് സെന്ററുകളും ഏഴ് സൂപ്പർമാർക്കറ്റുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ആറുമാസത്തിനകം സ്‌റ്റോറുകൾ തുറക്കും. ഇതു സംബന്ധിച്ച കരാറിൽ സൗദി നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി മിഷാൽ ബിൻ ബദർ ബിൻ സൗദ് അബ്‌ദുൾ അസീസ് രാജകുമാരനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഒപ്പുവച്ചു.
നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. കൂടുതൽ സൗദി യുവാക്കൾക്ക് തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിയും. സൗദിയിൽ ലുലു ഗ്രൂപ്പിന് 14 സൂപ്പർ മാർക്കറ്റുകളാണുള്ളത്.