1. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി. സദാശിവവുമായി കൂടി്ക്കാഴ്ച നടത്തി. ശബരിമല യുവതീ പ്രവേശനവും നിലവിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ഗവർണർ ആരാഞ്ഞു. ഇക്കാര്യത്തിൽ എത്രയും വേഗം പരിഹാരം ഉണ്ടാകും എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി രാജ് ഭവൻ
2. അതിനിടെ, ശബരിമല തീർത്ഥാടകർക്ക് ആശ്വാസം. മേഖലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ അവസാനിപ്പിക്കാൻ തീരുമാനം. സംഘർഷ അവസ്ഥ ഇല്ലാത്തതിനാൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട്. പത്തനംതിട്ട കളക്ടർക്ക് റാന്നി, കോന്നി തഹസിൽദാർമാർ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. തിരുമുറ്റത്തെ ബാരിക്കേഡുകൾ മാറ്റും. നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നും റിപ്പോർട്ട്.
3. നിരോധനാജ്ഞ പിൻവലിക്കാനുള്ള നീക്കം, ദർശനത്തിന് തീർത്ഥാടകർ തീരെ കുറഞ്ഞതോടെ നിലയ്ക്കലിലെയും പമ്പയിലെയും നിയന്ത്രണങ്ങൾ പൊലീസ് പൂർണമായി പിൻവലിച്ചതിന് പിന്നാലെ. ഹൈക്കോടതി വിമർശനത്തിനു പിന്നാലെ ആണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉൾപ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്. സന്നിധാനത് തിരക്ക് കുറഞ്ഞതോടെ പകൽ നിയന്ത്രണം ആദ്യം പിൻവലിച്ചു. പിന്നാലെ രാത്രിയിലെ നിയന്ത്രണവും. മലചവിട്ടുന്നതിനുള്ള നിയന്ത്രണം നീക്കിയതിനൊപ്പം, നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ.്ആർ.ടി.സി ബസുകളുടെ നിയന്ത്രണവും പിൻവലിച്ചു
4. ശബരിമല ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് എത്തിയ തീർത്ഥാകയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ സംഘപരിവാർ നേതാക്കൾക്ക് എതിരെ കേസെടുത്തു. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർ. രാജേഷ്, വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. കൊച്ചുമകന്റെ ചോറൂണിനായി സന്നിധാനത്ത് എത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
5. സംഭവത്തിൽ നേരത്തെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ലളിതാ ദേവിക്കെതിരായ ആക്രമണത്തിൽ സുരേന്ദ്രൻ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പായ 120 ബി ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രന്റെ ജയിൽ മോചനം വീണ്ടും നീളും. പ്രതി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗൂഢാലോചന വ്യക്തമാണെന്നും പൊലീസ്
6. ചരിത്രം തിരുത്തി കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ ബംഗാളിനെ അട്ടിമറിച്ച് കേരളത്തിന് വിജയം. കൊൽക്കത്തയിൽ കേരളത്തിന്റെ വിജയം ഒൻപത് വിക്കറ്റിന്. സീസണിലെ രണ്ടാമത്തെ വിജയമാണിത്. സന്ദീപ് വാര്യർരും ബേസിൽ തമ്പിയും ഏഴ് വിക്കറ്റ് വീതം നേടി. ബംഗാളിന്റെ 41 റൺസ് വിജയലക്ഷ്യം കേരളം 11 ഓവറിൽ ആണ് മറികടന്നത്. ജലജ് സക്‌സേനയുടെ ഓൾ റൗണ്ട് മികവും നിർണായകമായി. ഇതോടെ പതിമൂന്ന് പോയിന്റുമായി കേരളം ഒന്നാമത് എത്തി
7. ശബരിമലയിലെ സമരത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തക്കർ എത്തുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ ബി.ജെ.പി സമരം കാത്തിരുന്ന് കാണാം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ചില മാദ്ധ്യമങ്ങൾക്ക് പ്രത്യേക അജണ്ട ഉണ്ടെന്നും ശോഭ ആരോപിച്ചു
8. ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ന്യായ് ഭൂമി എന്ന സന്നദ്ധ സംഘടനയുടെ ഹർജി തള്ളിയത്. വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സുതാര്യമായ തിരഞ്ഞെടുപ്പു നടക്കാൻ അവ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ആയിരുന്നു ഹർജിയിലെ ആവശ്യം
9. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ
10. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന 2019ൽ പതിവിന് വിപരീതമായി മോദി സർക്കാർ വോട്ട് ഓൺ അക്കൗണ്ടിനു പകരമായി പൂർണ ബഡ്ജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ആണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. 2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. ബഡ്ജറ്റ് അവതണത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും ധനമന്ത്രാലയം കത്ത് അയച്ചിട്ടുണ്ട്
11. ആരാധകർ ഏറെ ആക്ഷാംഷയോടെ കാത്തിരുന്ന താര വിവാഹമാണ് ദീപിക പദുക്കോൺ- രൺവീർ സിംഗിന്റേത്. താരങ്ങളുടെ ആദ്യ വെഡ്ഡിംഗ് റിസ്പഷൻ ബംഗളൂരുവിൽ നടന്നു. ദീപികയുടെ ജന്മനാടായ ബംഗളൂരിവിലെ ദി ലീല പാലസിലായിരുന്നു വിരുന്ന്. താരങ്ങളുടെ വെഡ്ഡിംഗ് റിസപ്ഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബയിലാണ് അടുത്ത റിസപ്ഷൻ.