കൊച്ചി: റീസർജന്റ് കേരള വായ്‌പയിലൂടെ 15,000 കുടുംബങ്ങൾക്കായി 150 കോടി രൂപ ഇതിനകം ബാങ്കുകൾ വിതരണം ചെയ്‌തുവെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) വ്യക്തമാക്കി. കനറാ ബാങ്ക് സർക്കിൾ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ബാങ്ക്, കുടുംബശ്രീ പ്രതിനിധികൾ പങ്കെടുത്തു. വൈകി അനുമതി ലഭിച്ച ബാങ്കുകളും ഇപ്പോൾ വായ്‌പ നൽകുന്നുണ്ട്. ഇത്, വരും ദിവസങ്ങളിൽ കൂടുതൽ വായ്‌പ നൽകാൻ സഹായകമാകും.
പ്രളയ ബാധിത വായ്‌പാ ഇടപാടുകാർ ഈമാസം 30ന് മുമ്പ് അതത് ബാങ്കുകളിൽ പുനർവായ്‌പയ്‌ക്കും നിലവിലുള്ള വായ്‌പയുടെ പുനഃക്രമീകരണത്തിനും അപേക്ഷിക്കണമെന്ന് എസ്.എൽ.ബി.സി കൺവീനർ ജി.കെ. മായ പറഞ്ഞു.