ന്യൂഡൽഹി∙ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോം ഫൈനലിൽ. 48 കിലോഗ്രാം വിഭാഗത്തിലാണ് . ഉത്തരകൊറിയൻ താരം കിം ക്യാങ് മിയെ ഇടിച്ചിട്ട് മേരികോം ഫൈനലിലെത്തിയത് 5–0ന് ഏകപക്ഷീയമായിട്ടായിരുന്നു 35കാരിയായ മേരികോമിന്റെ വിജയം.
അതേസമയം 69 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലോവ്‌ലിന ബോർഗോഹെയ്ൻ വെങ്കലം നേടി. സെമിയിൽ ചൈനീസ് തായ്പേയിയുടെ ചെൻ നീൻ ചിന്നിനോടാണ് 4-0ത്തിന് ലോവ് തോറ്റു. സെമിയിലെത്തിയ മറ്റ് ഇന്ത്യൻ താരങ്ങളായ സോണിയ ലാതെർ (57 കിലോ), സിമ്രൻജിത് കൗർ 64 കിലോ) എന്നിവർ വെള്ളിയാഴ്ച മൽസരത്തിനിറങ്ങും.