ബെർലിൻ: ആശുപത്രിയിൽ രോഗികളെ മരുന്ന് വച്ച് പീഡിപ്പിച്ച് കൊന്ന നഴ്സ് പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബാംഗങ്ങളോട് മാപ്പിരന്നു.'നിങ്ങളെ സഹായിക്കാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് സ്വീകരിച്ചേനെ എന്നെ വിശ്വസിക്കു, എനിക്ക് മാപ്പ് തരൂ'. 41 കാരനായ നീൽസ് ഹോഗൽ പറഞ്ഞു.
100 കൊലപാതകങ്ങൾ ചെയ്ത നീൽ ഹോഗൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാം ലോകയുദ്ധത്തില് ശേഷം ജർമനി കണ്ട ഏറ്റവും ഭീകരനായ സീരിയൽ കില്ലറാണ് നീൽസ് ഹോഗൽ. ആശുപത്രിക്കിടക്കയിൽ വച്ച് രോഗികളെ മരുന്ന് വച്ച് പീഡിപ്പിച്ച് കൊല്ലുന്നത് ഇയാളുയെ വിനോദമായിരുന്നു.തനിക്ക് ബോറടിച്ചിട്ടാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു.
ആറ് പേരെ കൊന്നതിന് പത്ത് വർഷം ഹോഗൽ ജയിലിൽ കിടന്നിട്ടുണ്ട്. 2000 മുതൽ 2005 വരെയുള്ള കാലയളവിൽ 36 രോഗികളെ ആശുപത്രിയിൽ നിന്നും 64 പേരെ ദൽമൻഹോസ്റ്റിലെ ക്ളിനിക്കിൽവച്ചാണ് കൊലപ്പെടുത്തിയത്.