ആലപ്പുഴ: നടുറോഡിൽ വച്ച് യുവതിയെ കടന്ന് പിടിച്ച ഗുണ്ടയെ അറസ്റ്റിൽ. ബുധനാഴ്ച വൈകിട്ട് നേതാജിക്ക് സമീപത്തെ സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കുമ്പോഴാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനു ഇവരെ കടന്നു പിടിച്ചത്.
യുവതിയുടെ നിലവിളി കേട്ട് എത്തിയ ഭർത്താവിനെയും ഇയാൾ ആക്രമിച്ചു. നാട്ടുകാർ എത്തിയതിനെ തുടർന്ന് ബിനു സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇയാളുടെ വിലക്ക് അവസാനിച്ചത്.