mizoram-elections

ന്യൂഡൽഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 209 സ്ഥാനാർത്ഥികളിൽ പകുതിയിൽക്കൂടുതലും കോടീശ്വരൻമാർ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ക്രിമനൽ കേസുകളിൽ പ്രതിയായ 9 പേരും സ്ഥാനാർത്ഥിപട്ടികയിലുണ്ട്.

പ്രതിപക്ഷപാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്) -35,​ ഭരണപക്ഷമായ കോൺഗ്രസ്- 33 ബി.ജെ.പി 17 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളിലെ കോടീശ്വരൻമാരുടെ നിര.

മാമിത് ജില്ലയിലെ ഹാഷെക്ക് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എം.എൻ.എഫിന്റെ ലാൽറിനെങ്ക സെയിലോയുടെ ആസ്തി 100 കോടിയാണ്. സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 3.11 കോടിയാണ്. 2013ലെ തിരഞ്ഞെടുപ്പിൽ ഇത് 2.31 കോടിയായിരുന്നു.

ക്രിമിനൽ കേസ് നേരിടുന്ന സ്ഥാനാർത്ഥികളിൽ 3 പേർ വീതം എം.എൻ.എഫിലും കോൺഗ്രസിൽ നിന്നുമാണ്. 2 പേർ ബി.ജെ.പിയിൽ നിന്നും.

നവംബർ 28നാണ് മിസോറാം നിയമസഭയിലെ 40 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ആണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്.