km-shaji

1. തിരഞ്ഞെടുപ്പിൽ വർഗീയ പരാമർശം നടത്തി എന്ന ആരോപണത്തിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം എന്ന് സുപ്രീംകോടതി. എന്നാൽ ആനുകൂല്യങ്ങൾ ഷാജിയ്ക്ക് കൈപ്പറ്റാൻ ആകില്ല. ഹൈക്കോടതി അനുവദിച്ച സ്റ്റേ നാളെ അവസാനിക്കാൻ ഇരിക്കെ ആണ് ഷാജിയ്ക്ക് അനുകൂലമായ കോടതിയുടെ വാക്കാൽ പരാമർശം വന്നത്. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ.എം ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.


2. തിരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി നിയമപരമായി തെറ്റെന്നും ആണ് ഹർജിയിൽ ഷാജിയുടെ വാദം. അതേസമയം, കെ.എം ഷാജിയെ സഭയിൽ പ്രവേശിപ്പിക്കണം എന്ന ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോടതിയിൽ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണം എന്ന് സ്പീക്കർ. വാക്കാൽ പരാമർശം മതിയാകില്ല. അയോഗ്യനാക്കിയ ഹൈക്കോടതി സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞു. ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കും എന്നും സ്പീക്കർ. എന്നാൽ സ്പീക്കറുടെ പ്രതികരണം അനാവശ്യമെന്ന് കെ.എം. ഷാജിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സുപ്രീംകോടതി ഉത്തരവ് ലഭിച്ചാൽ മാത്രമേ സഭയിൽ പ്രവേശിക്കൂ എന്നും കെ.എം. ഷാജി.


3. ശബരിമലയിൽ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണം എന്ന് പൊലീസ്. ഇതു സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. എ.ഡി.എമ്മിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം തീരുമാനം എടുക്കും എന്ന് ജില്ലാ കളക്ടർ. ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാൻ ഇരിക്കെ ആണ് പുതിയ ആവശ്യവുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്


4. നേരത്തെ നിരോധനാജ്ഞ തുടരണം എന്ന നിലപാട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളിയിരുന്നു. ശബരിമലയിൽ ഇപ്പോൾ നിരോധനാജ്ഞയുടെ സാഹചര്യം ഇല്ലെന്നും ഭക്തരെ തടയേണ്ടതില്ല എന്നും ആയിരുന്നു ദേവസ്വം മന്ത്രിയുടെ നിലപാട്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അൽപം മുൻപ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു


5. രാത്രികാല നിയന്ത്രണം ഉൾപ്പെടെ പൊലീസ് നീക്കിയിട്ടും മണ്ഡലകാലത്തിന്റെ ആറാം ദിനവും ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. ഇന്നലെ രാത്രിയും സന്നിധാനത്ത് നാമജപ കൂട്ടായ്മകൾ നടന്നിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ പ്രതിഷേധക്കാർ തമ്പടിക്കുന്നത് തടയാനുള്ള ഏക മാർഗം നിരോധനാജ്ഞ ആണ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ


6. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിനെ സി.പി.എം സംരക്ഷിക്കുമ്പോഴും മന്ത്രിയെ വിടാത്തെ യൂത്ത് ലീഗ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ലക്ഷം രൂപയിലേറെ ശമ്പളം ലഭിച്ചിരുന്ന കെ.ടി അദീബ് അതിലും കുറഞ്ഞ ശമ്പളത്തിൽ ആണ് ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജോലി ചെയ്യുന്നത് എന്ന മന്ത്രിയുടെ വാദം തെറ്റ് എന്ന് യൂത്ത് ലീഗ്. പെട്രോൾ അലവൻസ് ഉൾപ്പെടെ മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ അനുവദിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണം എന്ന് ചൂണ്ടിക്കാട്ടി അദീബ് കോർപറേഷന് നൽകിയ കത്ത് യൂത്ത്ലീഗ് പുറത്തുവിട്ടു


7. മാസത്തിൽ 100 ലിറ്റർ പെട്രോൾ അടിക്കാനുള്ള തുക, വിനോദത്തിനുള്ള അലവൻസ്, വർഷത്തിൽ വാഹന സർവീസിംഗ് തുടങ്ങി വിചിത്രമായ ആവശ്യങ്ങൾ ആണ് അദീബ് കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നത്. വിവരാവകാശ നിയമ പ്രകാരം നിയമന രേഖ ആവശ്യപ്പെട്ടപ്പോൾ അത് നൽകാതെ പകരം അത് കോർപറേഷന്റെ കീഴിലാണ് ഉള്ളത് എന്ന മറുപടി ആണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നും യൂത്ത് ലീഗ്. വിവരാവകാശ നിയമ ലംഘനം നിലനിൽക്കെ നിയമനത്തിൽ മന്ത്രി കൂടുതൽ കുരുക്കിലേക്ക് പോകും എന്ന് ഉറപ്പ്


8. മന്ത്രി മാത്യു ടി തോമസിനെ മാറ്റണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ ജനതാദൾ നേതൃയോഗം. മന്ത്രിയെ മാറ്റണം എന്ന ആവശ്യം ശക്തമായതോടെ നേതാക്കളായ കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു എന്നിവരെ ജനതാദൾ നേതാവ് ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു. ദേവഗൗഡയുടെ വസതിയിൽ യോഗം രാത്രി എട്ട് മണിക്ക്. മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണം എന്ന് ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് നേരത്തെ ദേവഗൗഡയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഇക്കാര്യത്തിൽ മാത്യു ടി തോമസ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.


9. ജമ്മുകാശ്മീർ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടിക്ക് എതിരെ വിശാല സഖ്യം കോടതിയിലേക്ക്. ബദ്ധശത്രുക്കളായ പി.ഡി.പിയും നാഷണൽ കോൺഫറൻസും ചേർന്ന് കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കാൻ തീരുമാനിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ ആണ് നാടകീയ നടപടി. ഗവർണറുടെ തീരുമാനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും എന്ന് വിശാല സഖ്യം. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ


10. പി.ഡി.പിയുടെ മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ അൽത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചത്. സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഗവർണർക്ക് കത്തുനൽകാൻ ശ്രമിക്കുന്നതിനിടെ ആണ് അപ്രതീക്ഷമായ വഴിത്തിരിവ്. സർക്കാരിനുള്ള പിന്തുണ കഴിഞ്ഞ ജൂണിൽ ബി.ജെ.പി പിൻവലിച്ചതോടെ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണമാണ്.