omar

ശ്രീനഗർ: കാശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായും കോൺഗ്രസുമായും നാഷണൽ കോൺഫറൻസ് (എൻ.സി) കൈകോർത്തത് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കാനാണെന്ന് എൻ.സി വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവും ഗവർണർ സത്യപൽ മാലിക്കും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണമെന്നും ഒമർ ആവശ്യപ്പെട്ടു.

പാകിസ്ഥാന്റെ നിർദ്ദേശപ്രകാരമാണ് ജമ്മു കാശ്മീരിൽ ബദ്ധശത്രുക്കളായ പി.ഡി.പിയും നാഷണൽ കോൺഫറൻസും ചേർന്നു സർക്കാരുണ്ടാക്കാൻ തീരുമാനിച്ചത്

-ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ്

നർമ്മത്തിൽ ചാലിച്ചുള്ള പാഴ്‌വാക്കുകൾ വിലപ്പോകില്ല. തെളിവു കൊണ്ടുവരൂ, ഇതു താങ്കൾക്കും താങ്കളുടെ സർക്കാരിനുമുള്ള തുറന്ന വെല്ലുവിളിയാണ്.റോയും എൻ.ഐ.എയും ഇന്റലിജൻസും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ബി.ജെ.പിയുടെ അധീനതയിൽ ഉള്ളപ്പോൾ അത് എളുപ്പമായിരിക്കും

- ഒമർ അബ്ദുള്ള