pic

കൊച്ചി: ഡോളറിനെതിരെ തുടർച്ചയായ ഏഴാംനാളിലും നേട്ടമുണ്ടാക്കി രൂപ. ഇന്നലെ 76 പൈസ മുന്നേറിയ രൂപ 70.70ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതും മൂലധന വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമായതുമാണ് രൂപയ്ക്ക് നേട്ടമായത്. ഏഴ് ദിവസത്തിനിടെ 220 രൂപയുടെ കുതിപ്പ് ഡോളറിനെതിരെ രൂപ നടത്തി. അതേസമയം, സെൻസെക്‌സ് ഇന്നലെ 228 പോയിന്റ് ഇടിഞ്ഞ് 34,981ലും നിഫ്‌റ്രി 73 പോയിന്റ് താഴ്‌ന്ന് 10,526ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.