ഇസ്ലാമാബാദ്: അമൃത്സറിലെ പ്രാർത്ഥനാ മന്ദിരത്തിന് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങൾ നിക്ഷേധിച്ച് പാക്കിസ്ഥാൻ പാക്കിസ്ഥാനുമേൽ കുറ്റാരോപണം ഉന്നയിക്കുന്നത് ഇന്ത്യയുയുടെ സ്ഥിരം പരിപാടിയാണെന്നും കൂട്ടിച്ചേർത്തു.
ഭീകരർ ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡുകൾ പാക് നിമ്മിതമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു.ഗ്രനേഡ് പാക്കിസ്ഥാൻ നിർമ്മിതമാണെന്നും അതുകൊണ്ടുതന്നെ പാക് ചാരസംഘടനയായ എെ.എസ്.എെക്ക് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു.സെെക്കിളിലെത്തിയ രണ്ടുപേർ പ്രാർത്ഥനാ മന്ദിരത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു.ഇതിനെ തുടർന്ന് പ്രതികളിലൊരാളായ ബിക്രം സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളിയായ അവതാർ സിംഗിനെ പിടികൂടീനുണ്ടെന്നും പൊലീസ് പറഞ്ഞു.