തിരുവനന്തപുരം:ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടിയെന്ന് ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ. തിടുക്കത്തിൽ വിധി നടപ്പിലാക്കാൻ സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടില്ല. വിധി മുഴുവൻ വായിച്ച് നോക്കുന്നതിന് മുൻപ് തിടുക്കത്തിൽ സർക്കാർ നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാ ജില്ലകളിലും പോയി പ്രസംഗിക്കുന്ന മുഖ്യമന്ത്രി അത് വിധി നടപ്പിലാക്കുന്നതിന് മുൻപ് ചെയ്യണമായിരുന്നു. വിധിയെ ആർ.എസ്.പി സ്വാഗതം ചെയ്യുന്നു എന്നാൽ നവോത്ഥാനം തിടുക്കത്തിൽ സാദ്ധ്യമാകുന്ന ഒന്നല്ലെന്നും വിഷയത്തെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമാണ് മറ്റ് നടപടികളിലേക്ക് കടക്കേണ്ടിയിരുന്നത്. കോൺഗ്രസിനെ നിഷ്പ്രഭമാക്കി ബി.ജെ.പിയെ വളർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം