കൊൽക്കത്ത: കൊൽക്കത്തയിൽ കണ്ടെത്തിയ അജ്ഞാത റേഡിയോ സന്ദേശങ്ങളെച്ചൊല്ലി ദുരൂഹത തുടരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള വരുന്ന റേഡിയോ സിഗ്നലുകളെക്കുറിച്ച് കൊൽക്കത്തയിലെ ഹാം റേഡിയോ ഓപ്പറേറ്റർമാരാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരരെയും കേന്ദ്ര ഏജൻസികളെയും അറിയിച്ചത്.
ദീപാവലി ദിവസങ്ങളിലാണ് നോർത്ത് 24 പാരഗനാസ് ജില്ലയിലെ സോദേപൂരിൽ കോഡ് ഭാഷയിലുള്ള റേഡിയോ സിഗ്നലുകൾ ഹാം റേഡിയോ ഓപ്പറേറ്റർമാർ കണ്ടെത്തിയത്. ഹൂഗ്ലി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നും ഇതേ സിഗനലുകൾ ലഭിച്ചതായി ഓപ്പറേറ്റർമാർ പറഞ്ഞു. അർദ്ധരാത്രിക്ക് ശേഷമാണ് കോഡ് ഭാഷയിൽ ആശയവിനിംമയം നടക്കുന്നത്.ഇവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴേല്ലാം പ്രതികരണം ഇല്ലെന്നും ബംഗാൾ അമച്വർ റേഡിയോ ക്ലബ് സെക്രട്ടറി അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ പാഷ്തു ശൈലിയിലുള്ള ഉച്ചാരണമാണ് സിന്നലുകളിലെന്നും എന്നാൽ ഭാഷ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലാ അന്താരാഷ്ട്ര വയർലെസ് മോണിറ്ററിംഗ് സ്‌റ്റേഷൻ അജ്ഞാത റേഡിയോ സിഗ്നലുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോർഡിനേഷൻ പൊലീസ് വയർലസ് ഡയറക്ടറേറ്റിനെ അറിയിച്ചതായി പശ്ചിമബംഗാൾ പൊലീസ് ടെലികമ്മ്യൂണിക്കേഷൻ എ.ഡി.ജി പറഞ്ഞു.
എന്നാൽ ഏതെങ്കിലും തീവ്രവാദി സംഘങ്ങൾ പരസ്പര ആശയവിനിമയത്തിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളാണോ ഇവയെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിട്ടില്ല.