tiktok

സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്ക് ഇപ്പോൾ ട്രെൻഡാണ്. അഭിനയിക്കാനും പാട്ടുപാടാനുമെക്കെ ഉപയോഗിക്കുന്ന ആപ്ളിക്കേഷനാണിത്. കലാകാരൻമാരുടെ അഭിനയ പാടവങ്ങൾ ഇതിലൂടെ പെട്ടന്ന് വെെറലാകുന്നു. അങ്ങിനെയൊരു വീഡിയോ ആണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്.

കൊച്ചുമകൻ സന്ന്യാസിയായി വേഷമിട്ട് വെെശാലി സിനിമയിലെ പാട്ടിന് തകർത്ത് അഭിനയിക്കുകയായിരുന്നു. ഹോമകുണ്ഡത്തിന് മുന്നിലിരുന്ന് പൂജ ചെയ്യുന്നതാണ് അഭിനയിക്കുന്നത്. അപ്പോയാണ് മുത്തശ്ശിയുടെ രംഗപ്രവേശനം, തന്റെ കൊച്ചുമകന്റ മുനിവേഷം കണ്ട് മുത്തശ്ശി പൊട്ടിക്കരഞ്ഞു.കൊച്ചു മകൻ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. അവസാനം ടിക് ടോകിലൂടെയാണ് കൊച്ചു മകൻ ഈ കാര്യം പങ്കുവെച്ചത്. വീഡിയോയിൽ അഭിനയിച്ചത് കൊച്ചുമകനാണെങ്കിലും താരമായത് മുത്തശ്ശിയാണ്.