കൊച്ചി: വാഹന യാത്രക്കാരെ ഏറ്റവുംകൂടുതൽ വലയ്ക്കുന്നതാണ് റോഡായ റോഡിലെല്ലാം പൊലീസ് നടത്തുന്ന വാഹനപരിശോധന. കഷ്ടകാലത്തിന് ലൈസൻസോ ആർ.സി ബുക്കോ , ഇൻഷ്വറൻസ് രേഖകളോ കൈയിൽ ഇല്ലെങ്കിലോ. ഫൈൻ അടിക്കാൻ കോടതി കയറിയിറങ്ങണം. എന്നാൽ ഇനി വാഹനയാത്രക്കാർക്ക് ആ ബുദ്ധിമുട്ട് വേണ്ട. ആർ.സി ബുക്കും ലൈസൻസും കൈയിൽ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട. പൊലീസും പിടിക്കില്ല. പകരം ഈ രേഖകളുടെ ഡിജിറ്റൽ കോപ്പി കൈയ്യിൽ സൂക്ഷിച്ചാൽ മതി.
കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 ലെ സെക്ഷൻ 139 ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ വാഹനഉടമകളുടെ സ്മാർട്ട്ഫോണിലോ കേന്ദ്രസർക്കാരിന്റെ ഡിജിലോക്കർ (Digilockera) എന്ന ആപ്ലിക്കേഷനിലോ ലൈസൻസ് , ആർ.സി ബുക്ക് എന്നിവ സൂക്ഷിക്കാനാവും.
ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് ആൻഡ് പെർമിറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെയെല്ലാം ഡിജിറ്റൽ പകർപ്പ് സൂക്ഷിച്ചാലും മതി. പ്രധാന ഔദ്യോഗിക രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ മോട്ടോർ വാഹന ചട്ടത്തിൽ പുതിയ ഭേദഗതി വരുത്തിയത്.
ഇതിനായി വാഹന ഉടമകൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡിജി ലോക്കർ ആപ് തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം. ആപ്പിൽ ലോഗിൻ ചെയ്ത് പ്രവേശിച്ചുകഴിഞ്ഞാൽ അവരുടെ ഡൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ആർ.സി ബുക്ക് തുടങ്ങിയ രേഖകളുടെ ഫോട്ടോ ഇതിലേക്ക് അപ്‌ലോഡ് ചെയ്യാം. ആധാർ, പാൻകാർഡ് എന്നിവയും ഡിജി ലോക്കറിൽ സൂക്ഷിക്കാനാകും. സഹായിക്കും.
ഇതനുസരിച്ച് പൂർണമായി നിർമ്മിക്കപ്പെട്ട പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. രജിസ്‌ട്രേഷൻ തീയതി മുതൽ രണ്ട് വർഷത്തേക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉള്ളതായി കണക്കാക്കും. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എട്ട് വർഷം വരെയുള്ള വാഹനങ്ങൾക്ക് രണ്ട് വർഷത്തേയ്ക്കും അതിന് മുകളിലുള്ളവയ്ക്ക് ഒരു വർഷത്തേയ്ക്കുമായിരിക്കും നൽകുക.