മെൽബൺ: ഒാസ്ട്രേലിയയിൽ നഗരമായ സിഡ്നിയിൽ മഹാത്മാഗീന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു.മഹാത്മഗീന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് പ്രതിമ അനാച്ഛാദനം ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നിണ്ടെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
ഗാന്ധിയൻ മാഗങ്ങൾക്ക് ഇന്നും ലോകത്ത് പ്രധാന്യമുണ്ടെന്നും ഗാന്ധിയൂടെ സമാധനത്തിലൂന്നിയ സഹവർത്തിത്വത്തിനും അഹിംസയ്ക്കും ഇക്കാലത്ത് പ്രശസ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒാസ്ട്രേലിയ സന്ദർശിച്ച ആദ്യ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്.