sabarimala-pilgrims

കുളത്തൂപ്പുഴ: മുംബെയിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ നൂറംഗ സംഘം. എരുമേലിയിൽ പേട്ട തുള്ളിയ ശേഷം ശബരിമല ദർശനം നടത്താതെ കുളത്തൂപ്പുഴയിലെത്തി ബാലശാസ്താവിനെ തൊഴുത് മടങ്ങി. കന്നി അയ്യപ്പൻമാരും മാളികപ്പുറവും മലയാളി അയ്യപ്പൻമാരും അടങ്ങുന്ന സംഘം രണ്ട് ടൂറിസ്റ്റ് ബസുകളിലായാണ് കഴിഞ്ഞദിവസം എരുമേലിയിൽ നിന്ന് കുളത്തൂപ്പുഴയിൽ എത്തിയത്.

എല്ലാവർഷവും മുടങ്ങാതെ ശബരിമല ദർശനത്തിനെത്തുന്ന സംഘം അവിടത്തെ കർശന നിയന്ത്രങ്ങൾ കാരണം കൂട്ടം തെറ്റുമോ എന്ന് ഭയന്നാണ് മലചവിട്ടാതെ മടങ്ങിയത്. പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടതാണ് സംഘം. പ്രശ്നങ്ങളെല്ലാം കെട്ടടങ്ങിയാൽ വീണ്ടും വരുമെന്ന് പറഞ്ഞാണ് ഇവർ മടങ്ങി പോയത്.