pk-sasi

നിശബ്ദമായി പ്രകടനം നടത്തിയതിന് തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ പൊലീസ് ഇവിടെ ഉള്ളപ്പോൾ എങ്ങനെ പി.കെ.ശശി നയിക്കുന്ന ജാഥയിൽ പങ്കെടുക്കുമെന്ന് നടനും, സംവിധായകനുമായ ജോയ് മാത്യു. കോഴിക്കോട്ടെ മിഠായി ത്തെരുവിൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് വേണ്ടി നിശബ്ദമായി പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ നിരോധനാജ്ഞ പോലും പ്രഖ്യാപിക്കാത്തിടത്ത് തനിക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തിയ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയിൽ കോൺഗ്രസ്‌കാരെ തൊടാൻ പോലും ധൈര്യം കാട്ടിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നാണ് രാജ്യദ്രോഹ കേസ്. കാത്തോളണേ സ്വാമീ

നിരോധനാജ്ഞ
വെല്ലുവിളിച്ച് ശബരിമലയിൽ പ്രതിഷേധിച്ച കോൺഗ്രസ്സ്‌കാരെ തൊടാൻ പോലും ധൈര്യമിലാത്ത വിജയന്റെ പോലീസ്
ഒരു നിരോധനാജ്ഞയും നിലവിലില്ലാത്ത കോഴിക്കോട്ടെ മിട്ടായി ത്തെരുവിൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് വേണ്ടി നിശ്ശബ്ദമായി പ്രകടനം നടത്തിയ എനിക്കും സുഹൃത്തുക്കൾക്കും എതിരെ രാജ്യദ്രോഹകുറ്റം !
പിന്നെ ഞാനെങ്ങനെ ശശി സഖാവ് നയിക്കുന്ന സ്ത്രീ സംരക്ഷണ ജാഥയിൽ വിശ്വസിച്ചുപങ്കെടുക്കും?