election

ഹെെദരാബാദ്: നിയമസഭാ തിര‌ഞ്ഞെടുപ്പ് പ്രചരണത്തിന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ഇന്ന് തെലങ്കാനയിൽ. സോണിയയും രാഹുലും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. തെലങ്കാനയിൽ ടി.ആർ.എസ് ആണ് കോൺഗ്രസ്സിന്റെ എതിരാളി. ടി.ആർ.എസിൽ നിന്ന് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഏകാധിപത്യ രീതിയോട് എതിർപ്പുള്ളവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ടി.ആർ.എസിൽ നിന്നു രാജിവച്ച വികറബാദ് എം.എൽ.എ ബി. സഞ്ജീവ റാവു, മുതിർന്ന നേതാക്കളായ കെ.യാദവ റെഡ്ഡി, എസ്.ജഗദീശ്വർ റെഡ്ഡി എന്നിവരുമായി ചർച്ച നടക്കുന്നുണ്ട്. മെദ്ചൽ മണ്ഡലത്തിൽ ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സോണിയ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.