bjp

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ടെലിവിഷൻ പരസ്യ പ്രചരണങ്ങളിൽ ബി.ജെ.പി ഒന്നാമത്. ബ്രോഡ്കാസ്‌റ്റ് ഒാഡിയൻസ് റിസേർച്ച് കൗൺസിലിന്റേതാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിൽ ബി.ജെ.പി എല്ലാ ആഴ്‌ചയിലും ഒന്നാം സ്ഥാനത്തെത്തി. മുഴുവൻ ചാനലുകൾക്കും പരസ്യം നൽകുന്നതിലും ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. എന്നാൽ, കോൺഗ്രസിന് ആദ്യ പത്ത് സ്ഥാനത്ത് പോലും എത്താൻ സാധിച്ചിട്ടില്ല. ഈ മാസമാണ് ബി.ജെ.പി കൂടുതൽ പരസ്യം ചാനലുകൾക്ക് നൽകിയത്.

കൺസ്യൂമർ ഉത്പന്ന നിർമാതാക്കളായ ഹിന്ദുസ്ഥാൻ ലിവറിനെപ്പോലും മറികടന്നാണ് ബി.ജെ.പി മുന്നിലെത്തിയത്. 22,099 തവണയാണ് ബി.ജെ.പിയുടെ പരസ്യം വിവിധ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്‌ളിക്‌സാണ് രണ്ടാം സ്ഥാനത്ത്. വിവിധ ഘട്ടങ്ങളിലായാണ് തിര‌ഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബറോടെ പോളിംഗ് പൂർത്തിയാകും.