അയോദ്ധ്യ: ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന മുഖപത്രം. രാമക്ഷേത്ര നിർമ്മാണ വിഷയമാണ് 'സാമ്‌ന'യുടെ എഡിറിറ്റോറിൽ പേജ് ചോദ്യം ചെയ്‌തത്. രാമക്ഷേത്രത്തിന്റെ നിർമാണത്തിനായുള്ള തീയതി അറിയിക്കാനും വിജ്ഞാപനം പുറപ്പെടുവിക്കാനും എന്തുകൊണ്ട് ബി.ജെ.പി.വെെകുന്നു എന്ന് എഡിറ്റോറിയൽ ചോദ്യം ചെയ്‌തു. ശിവസേന രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ബി.ജെ.പി ഭയക്കുന്നുവെന്നും സാമ്‌നയിൽ ശിവസേന കുറ്റപ്പെടുത്തുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോദ്ധ്യയിൽ നടത്താനിരുന്ന റാലിക്ക് യു.പി സർക്കാർ ആദ്യം അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മുഖ പത്രത്തിൽ വിമർശനം. നവംബർ 25ന് താക്കറെ അയോദ്ധ്യയിലെത്തും. പുനെ ശിവ്നേരി കോട്ടയിൽ നിന്ന് ശേഖരിച്ച മണ്ണും താക്കറെ അയോദ്ധ്യയിലേക്ക് കൊണ്ടുപോകും.
രാമക്ഷേത്ര നിർമ്മാണത്തിൽ 'ആദ്യം,ക്ഷേത്രം പിന്നെ സർക്കാർ' എന്നതാണ് ശിവസേനയുടെ പുതിയ മുദ്രാവാക്യം. ഇത് ഒരു രാഷ്ട്രീയ സംഘർഷത്തിന് വഴിവെക്കുന്നില്ലെന്നും ശിവസേന പറയുന്നു. എന്നാൽ,'ഇതൊരു വലിയ നാടകമാണെന്നും, ഇത്തരം നാടക ഭാഗങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.