1. ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പൊലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളം ആക്കുന്നത് അംഗീകരിക്കാന്‍ ആകില്ല. നടപ്പന്തല്‍ കഴുകി വൃത്തിയാക്കുന്ന പതിവ് എപ്പോഴും ഉള്ളത്. പ്രശ്നമുണ്ടാക്കിയ ക്രിമിനലുകളെ ആണ് അറസ്റ്റ് ചെയ്തത് എന്നും സത്യവാങ്മൂലം
2. ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതിന് സുപ്രീംകോടതിയുമായി ബന്ധമില്ല. ശബരിമലയില്‍ നടക്കുന്ന അക്രമങ്ങള്‍ സുപ്രീംകോടതി വിധിയ്ക്ക് എതിര്. ചിത്തിരയാട്ട വിശേഷ സമയത്ത് പ്രശ്നം ഉണ്ടാക്കിയവര്‍ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും സത്യവാങ്മൂലത്തിന് ഒപ്പം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു
3. അതേസമയം, കെ. സുരേന്ദ്രന്റെ കസ്റ്റഡി അപേക്ഷ റാന്നി കോടതി തള്ളി. ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. ചിത്തിരയാട്ട വിശേഷ സമയത്ത് 52കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് നടപടി.
4. സന്നിധാനത്ത് ഇന്നലെ രാത്രി നാമജപം നടത്തിയവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാല്‍ അറിയാവുന്ന 100 ഓളം പേര്‍ക്ക് എതിരെ ആണ് നടപടി. കേസ് എടുത്തവരില്‍ കൊല്ലം സ്വദേശികളും. നിരോധനാജ്ഞ ലംഘിക്കല്‍ അടക്കം കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ആണ് പൊലീസ് തീരുമാനം
5. സമരങ്ങളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്ക് എതിരെയും കേസുമായി മുന്നോട്ടു പോകാനാണ് നിര്‍ദേശം. കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമങ്ങള്‍ക്ക് പ്രത്യേക കേസും ഉണ്ടാവും. കോടികളുടെ നഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. പിടിക്കപ്പെട്ടവരില്‍ നിന്നു തന്നെ ഇതിന്റെ നഷ്ടം ഈടാക്കാനുള്ള നടപടിയും ഉണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ കേസുകളും ഇതിനായി പരിശോധിക്കും
6. ജില്ല-സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചുകളോടും കേസുകളുടെ വിശദാംശം തേടിയിട്ടുണ്ട്. എല്ലാകേസുകളും പരിശോധിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കും. സന്നിധാനത്തെ സംഭവങ്ങളില്‍ പിടിക്കപ്പെട്ടവരുടെ മുന്‍കാല ചരിത്രംകൂടി വിലയിരുത്തിയാവും കേസെടുക്കുക എന്നാണ് വിവരം. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ കേസിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.ജിമാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, എസ്.പിമാരായ ഹരിശങ്കര്‍, യതീഷ് ചന്ദ്ര എന്നിവര്‍ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയവര്‍ക്ക് എക്കതിരെ പ്രത്യേക വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും നീക്കമുണ്ട്
7. പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി.കെ ഉണ്ണി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്
8. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നില്ല എന്നും ഡ്രൈവര്‍ അര്‍ജ്ജുനാണ് എന്നുമായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുക ആയിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. സെപ്തംബര്‍ 25 ന് ആയിരുന്നു ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വനിയുടെയും മരണത്തിന് ഇടയാക്കിയ അപകടം
10. കേരളത്തില്‍ ജനതാദള്‍ എസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നീക്കം നടത്തി പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. സംസ്ഥാന നേതാക്കളായ കെ.കൃഷ്ണന്‍ കുട്ടി, സി.കെ.നാണു എന്നിവരുമായി ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ചര്‍ച്ച നടത്തും.മാത്യു ടി. തോമസിന്റെ മന്ത്രിസ്ഥാനം ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാണ് പുതിയ നീക്കം
11. നേരത്തെ കൃഷ്ണന്‍ കുട്ടിയെയും നാണുവിനെയും മാത്യു ടി. തോമസിനെയും ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ മാത്യു ടി. തോമസ് ബംഗളൂരുവില്‍ എത്തിയിട്ടില്ല. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കൃഷ്ണന്‍ കുട്ടി വിഭാഗം ഉന്നയിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ചര്‍ച്ച.
12. ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗിലെ സെഖിപോര മേഖലയില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. ഇന്ത്യന്‍ സൈന്യത്തിലെ രാഷ്ട്രീയ റൈഫിള്‍സ് മൂന്നും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപറേഷന്‍ നടത്തിയത്. തീവ്രവാദികള്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് സംയുക്തസേന തിരച്ചില്‍ ആരംഭിച്ചത്.
13. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി നുഴഞ്ഞു കയറ്റങ്ങളാണ് കശ്മീര്‍ താഴ്വരയില്‍ നടന്നത്. ഇന്നലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും അതിര്‍ത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിരുന്നു. ഖുദ് വാനിയിലെ സൈനിക ക്യാമ്പിനും നേരെയും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു